Manjeshwar Govt College

Manjeshwar Govt College
campus of god's own country

Friday, January 14, 2011

എല്ലുപൊടിയുന്ന രോഗം: ഷംനയും മുഖ്യമന്ത്രിയെ കാണാനെത്തി



Shamana 1 എല്ലുപൊടിയുന്ന രോഗം: ഷംനയും മുഖ്യമന്ത്രിയെ കാണാനെത്തി
Shamna and mother
കാസര്‍കോട്‌: ശരീരത്തിലെ എല്ല്‌ പൊടിയുന്ന രോഗം മൂലം 22ഓളം ശസ്‌ത്രക്രിയ്‌ക്ക്‌ വിധേയായ ഷംന മുഖ്യമന്ത്രിക്ക്‌ നിവേദനം നല്‍കാന്‍ ഗസ്‌റ്റ്‌ ഹൗസിലെത്തി. തളങ്കര പടിഞ്ഞാറിലെ സീതി-മൈമൂന ദമ്പതികളുടെ മകളാണ്‌ ഈ പത്തുവയസ്സുകാരി. സ്വന്തമായി എഴുന്നേറ്റ്‌ നില്‍ക്കാനോ, നടക്കാനോ ഷംനയ്‌ക്ക്‌ സാധിക്കില്ല. ഏഴ്‌ ലക്ഷം രൂപ ഇതിനകം തന്നെ ശസ്‌ത്രക്രിയക്കും ചികിത്സയ്‌ക്കുമായി ചെലവഴിച്ചിട്ടുണ്ട്‌. പാറക്കട്ടയിലെ സ്വന്തം വീടും വിറ്റാണ്‌ മകളുടെ ചികിത്സ ഇവര്‍ നടത്തി വന്നത്‌. ഇപ്പോള്‍ വാടക വീട്ടിലാണ്‌ താമസിക്കുന്നത്‌. 18 വയസ്സുവരെ ശസ്‌ത്രക്രിയ നടത്തിയാല്‍ മാത്രമേ രോഗം ഭേദമാകുകയുള്ളൂവെന്നാണ്‌ മംഗലാപുരം കസ്‌തൂര്‍ബ മെഡിക്കല്‍ കോളേജിലെ വിദഗ്‌ധ ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളത്‌. കൂലി വേല ചെയ്‌താണ്‌ പിതാവ്‌ കുടുംബം പോറ്റുന്നത്‌. സിമന്റ്‌ തറയിലോ മറ്റോ കിടക്കാതെ നല്ല മുറിയില്‍താമസിക്കണമെന്നാണ്‌ ഡോക്ടര്‍മാര്‍ പറയുന്നത്‌. രണ്ട്‌ കൈയ്യിലും കാലിലും സ്‌റ്റീലിട്ടിരിക്കുകയാണ്‌. മാതവിനൊപ്പമാണ്‌ ഷംന മുഖ്യമന്ത്രിയെ കാണാനെത്തിയത്‌.

No comments:

Post a Comment