Manjeshwar Govt College

Manjeshwar Govt College
campus of god's own country

Friday, January 14, 2011

മകളുടെ ആശുപത്രി ബില്ല് അടക്കാനാകാതെ കുടുംബം


Safwana മകളുടെ ആശുപത്രി ബില്ല് അടക്കാനാകാതെ കുടുംബം
Safwana
മഞ്ച്വേശ്വരം: അപകടത്തില്‍ പെട്ട് ഗുരുതരമായി പരിക്കേറ്റ് ഒന്നരമാസത്തോളമായി ചികിത്സയില്‍ കഴിയുകയായിരുന്ന എട്ട് വയസ്സുകാരിയുടെ ആശുപത്രി ബില്ല് അടക്കാനാകാതെ നിര്‍ധന കുടുംബം ഉഴലുന്നു. വോര്‍ക്കാടിയിലെ അബ്ബാസ്-നഫീസ ദമ്പതികളുടെ രണ്ടാമത്തെ മകളും മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ ആയിശത്ത് സഫ്‌വാന(8)യാണ് മംഗപുരം യൂണിറ്റി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്യാനാകാതെ ദുരിതത്തില്‍ കഴിയുന്നത്.
ഇക്കഴിഞ്ഞ ഡിസംബര്‍ അഞ്ചിനായിരുന്നു ദുരന്തത്തിന് കാരണമായ സംഭവം നടന്നത്. മഞ്ച്വേശ്വരത്ത് നടന്ന ഒരു വിവാഹത്തില്‍ പങ്കെടുത്ത് ഉമ്മയോടൊപ്പം മടങ്ങാന്‍ ബസ് കാത്തു നില്‍ക്കുന്നതിനിടയിലാണ് അമിത വേഗതയില്‍ വന്ന കാറിടിച്ച് ഗുരുതരമായി പരിക്കേറ്റത്. ജീവിതത്തിനും മരണത്തിനുമിടയില്‍ 22 ദിവസം ഐ.സി.യുവില്‍ കഴിഞ്ഞതിന് ശേഷമാണ് മുറിയിലേക്ക് മാറ്റിയത്. ഇപ്പോഴും സംസാരിക്കാനോ, വിരലൊന്നനക്കുവാനോ, കൈകാലുകള്‍ ചലിപ്പിക്കാനോ സാധിക്കാത്ത സ്ഥിതിയാണുള്ളത്. ഭക്ഷണം കഴിക്കാന്‍ പോലും സാധിക്കാത്ത സ്ഥിതിയാണ്. ഇടിച്ച ആള്‍ട്ടോ കാര്‍ ഡ്രൈവര്‍ 5,000 രൂപയും, പിന്നീട് മൂന്ന് ദിവസങ്ങളിലായി 10,000 രൂപയും നല്‍കിയിരുന്നു. ഇപ്പോള്‍ ഇവരും തിരിഞ്ഞ് നോക്കുന്നില്ല. ഇന്‍ഷുറന്‍സിനായി കേസ് കൊടുത്തിട്ടുണ്ട്. ഏകദേശം 2.50 ലക്ഷം രൂപയാണ് ആശുപത്രിയില്‍ അടക്കാനുള്ളത്. വീടുകള്‍ തോറും മത്സ്യം വിറ്റ് കഴിയുന്ന സഫ്‌വാനയുടെ പിതാവ് അബ്ബാസിന് മകളുടെ ചികിത്സാ ചിലവ് താങ്ങാന്‍ കഴിയുന്നില്ല.
ഈ കുടുംബത്തെ ദയനീയാവസ്ഥയില്‍ നിന്ന് കരകയറ്റാന്‍ സുമനസ്സുകളുടെ സഹായം തേടുകയാണ് ഈ കുടുംബം. വോര്‍ക്കാടി സിന്‍ഡിക്കറ്റ് ബാങ്കില്‍ അക്കൗണ്ട് ആരംഭിച്ച് സഹായം കാത്തിരിക്കുകയാണ് ഈ കുടുംബം. അക്കൗണ്ട് നമ്പര്‍ SB A/C 42282200091820. 09731412896 എന്ന ഫോണ്‍നമ്പറില്‍ സഹായം നല്‍കുന്നവര്‍ക്ക് ബന്ധപ്പെടാകുന്ന

No comments:

Post a Comment