Manjeshwar Govt College

Manjeshwar Govt College
campus of god's own country

Tuesday, November 23, 2010

എന്‍ഡോസള്‍ഫാന്‍ വിഷമഴ

കാസര്‍കോട്:ഇന്ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന ഉന്നതതല യോഗത്തില്‍ ചര്‍ച്ചക്കായി തയാറാക്കിയ കാസര്‍കോട് ജില്ലയിലെ  എന്‍ഡോസള്‍ഫാന്‍ ഇരകളുടെ അപൂര്‍ണമായ സര്‍വേ റിപ്പോര്‍ട്ടില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. എന്‍ഡോസള്‍ഫാന്‍ വിഷമഴപെയ്ത 11 പഞ്ചായത്തിലെ 78 ശതമാനം പേരില്‍ നടത്തിയ സര്‍വേ അനുസരിച്ച് കടുത്ത ദുരിതമനുഭവിക്കുന്ന 2836 പേരുള്ളതായി പറയുന്നു. എന്നാല്‍, പത്ത് വര്‍ഷത്തിനു ശേഷവും എന്‍ഡോസള്‍ഫാന്റെ പ്രത്യാഘാതം എത്രത്തോളമുണ്ടെന്ന് പഠിക്കാന്‍ നിയോഗിച്ച സാങ്കേതിക സമിതി ഇന്നലെ തിരുവനന്തപുരത്ത് യോഗം ചേര്‍ന്ന് പരിശോധനാ റിപ്പോര്‍ട്ട് സമ്പൂര്‍ണമാക്കാന്‍ ഒരു മാസം കൂടി സര്‍ക്കാറിനോട് സമയം ചോദിച്ചു. മണ്ണും വെള്ളവും ലബോറട്ടറി പരിശോധന നടത്തിയപ്പോള്‍ എന്‍ഡോസള്‍ഫാന്റെ അംശം ഇപ്പോഴും നിലനില്‍ക്കുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.പക്ഷേ, മറ്റൊരു ലബോറട്ടറി റിപ്പോര്‍ട്ട് കൂടി ശേഖരിച്ച ശേഷം മാത്രം വിവരം പുറത്ത് വിട്ടാല്‍ മതിയെന്നാണ് ഡോ.അജയകുമാര്‍ വര്‍മ അധ്യക്ഷനായ വിദഗ്ധ സമിതി സര്‍ക്കാറിനോട് അഭ്യര്‍ഥിച്ചിരിക്കുന്നത്. ഇതിന്റെ യഥാര്‍ഥ കാരണം എന്താണെന്ന് ഇനിയും വ്യക്തമല്ല.

No comments:

Post a Comment