തിരുവനന്തപുരം: യൂണിവേഴ്സിറ്റി പരീക്ഷകള്‍ക്ക് റഫറന്‍സ് ഗ്രന്ഥങ്ങള്‍ പരീക്ഷാഹാളില്‍ ഉപയോഗിക്കാമെന്ന് സര്‍വ്വകലാശാല പരീക്ഷാ പരിഷ്കരണ സമിതിയുടെ നിര്‍ദ്ദേശം. ഇതു സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് പ്രഫ.ജേക്കബ് താരു അദ്ധ്യക്ഷനായ സമിതി സര്‍ക്കാരിന് സമര്‍പ്പിച്ചു. വിദേശ സര്‍വ്വകലാശാലകളില്‍ നടത്തിവരുന്ന ഇത്തരമൊരു പരീക്ഷണം ഒരു പരിധിവരെ കേരളത്തിലും പ്രയോഗിക്കാനാവുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉത്തരക്കടലാസിന്റേയും ചോദ്യപേപ്പറിന്റേയും രൂപരേഖയില്‍ മാറ്റം വരുത്തണം. കൂടാതെ പരീക്ഷാ നടത്തിപ്പ് സുതാര്യമാക്കുന്നതിനായി ചോദ്യപേപ്പര്‍ പൊട്ടിക്കുന്നതും അത് വിതരണം ചെയ്യുന്നതും വീഡിയോയില്‍ പകര്‍ത്തണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു. അധ്യാപകരുടെ ഒരു സംഘമായിരിക്കണം ചോദ്യപേപ്പര്‍ തയ്യാറാക്കേണ്ടത്. ആവര്‍ത്തിച്ചുളള പരിശോധനയ്ക്കു ശേഷം മാത്രമേ അന്തിമ ചോദ്യപേപ്പറിന് രൂപം നല്‍കാവൂ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
No comments:
Post a Comment