Manjeshwar Govt College

Manjeshwar Govt College
campus of god's own country

Tuesday, June 7, 2011

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം ഹൈകോടതി തടഞ്ഞു

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം ഹൈകോടതി തടഞ്ഞു
കൊച്ചി: സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ നടത്തുന്ന എം.ബി.ബി.എസ് പ്രവേശന പരീക്ഷ ഹൈകോടതി തടഞ്ഞു. തത്സ്ഥിതി തുടരാനും കേസ് പരിഗണിച്ച ജസ്റ്റിസ് പി.ആര്‍ രാമചന്ദ്രമേനോന്‍ നിര്‍ദ്ദേശിച്ചു.
മെഡിക്കല്‍ കൗണ്‍സിലിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരം മെയ് 31നകം പരീക്ഷ നടത്തി ജൂണ്‍ 15നകം ഫലം പ്രസിദ്ധീകരിക്കണം. എന്നാല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ മെയ് 30നകം പരീക്ഷ നടത്തിയിട്ടില്ലാത്തതിനാല്‍ പരീക്ഷാനടത്തിപ്പ് സര്‍ക്കാരിന് ഏറ്റെടുക്കാമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ഹരജിക്കാരിയായ കോഴിക്കോട് സ്വദേശി ആമിന നഹന കോടതിയില്‍ ബോധിപ്പിച്ചു. സര്‍ക്കാര്‍ തയ്യാറാക്കുന്ന പൊതുപ്രവേശന പരീക്ഷാ റാങ്ക്‌ലിസ്റ്റില്‍ നിന്ന് പ്രവേശനം നടത്തണമെന്നും ഹരജിക്കാരി ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരിനും മാനേജ്‌മെന്റുകള്‍ക്കും കോടതി നോട്ടീസ് അയച്ചു.
മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ നടത്തിയ പി.ജി പ്രവേശനവും കഴിഞ്ഞ ദിവസം ഹൈകോടതി തടഞ്ഞിരുന്നു.

No comments:

Post a Comment