Report by: Athira ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ വരുന്നതിനുമുമ്പ് എല്ലാവരും പഠിച്ച് വലിയവരായത് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിച്ചാണ്. അക്കാലത്ത് കളക്ടറും, ഡോക്ടറും, എഞ്ചിനീയറുമെല്ലാം സര്‍ക്കാര്‍ സ്‌കൂളിലെ പഠനത്തില്‍ മികവ് കാണിച്ച് മാത്രം മുളച്ചുവന്നവരാണ്. സ്‌കൂള്‍ തുറന്നെങ്കിലും പുസ്തകങ്ങളും മറ്റും ലഭിക്കാതെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രശ്‌നം നേരിടുകയാണ്. പഠനകാര്യങ്ങള്‍ മെച്ചപ്പെടുത്താനായി അധ്യാപകരും, രക്ഷിതാക്കളും കൂട്ടായി ചര്‍ച്ച നടത്തി. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠനം മെച്ചപ്പെട്ടതല്ലെന്ന കാരണത്താല്‍ അധികം രക്ഷിതാക്കളും തങ്ങളുടെ കുട്ടികളെ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലേക്കാണ് ഇന്ന് പറഞ്ഞുവിടുന്നത്. മുക്കിനുമുക്കിന് ഇംഗ്ലീഷ് സ്‌കൂളുകളുള്ളതുകൊണ്ട് മിക്ക സര്‍ക്കാര്‍ സ്‌കൂളുകളിലും അഡ്മിഷന്‍ പഴയ വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുടയും കഞ്ഞിയും പയറും അതാത് സ്‌കൂള്‍ സ്റ്റാഫ് സ്‌പോണ്‍സര്‍ ചെയ്തു നല്‍കുന്ന യൂണിഫോം, കുട, ബാഗ് എന്നിവയും നല്‍കുന്നുണ്ട്. കൂടാതെ ആഴ്ച്ചയിലൊരിക്കല്‍ പാല്‍, മുട്ട, പ്രധാന ആഘോഷ വേളകളില്‍ അഞ്ച് കിലോ അരി, പട്ടിക ജാതി പട്ടിക വര്‍ഗകാര്‍ക്കും, ഒ.ബി.സി കുട്ടികള്‍ക്കും, അംഗവൈകല്യമുള്ള കുട്ടികള്‍ക്കും, ബീഡിതൊഴിലാളികളുടേയും മറ്റും മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ എന്നിവയും സൗജന്യമായി നല്‍കിവരുന്നുണ്ട്. ഇതൊക്കെകൊടുത്തിട്ടും ഇംഗ്ലീഷ് പഠിപ്പിക്കുന്നില്ലെന്ന ഒറ്റ കാരണത്തിലാണ് സാധാരണക്കാരന്റെ മക്കള്‍ തൊട്ട് പണക്കാരന്റെ മക്കള്‍ വരെ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ കോട്ടും സൂട്ടുമിട്ട് ഗമയോടെ ഇരിക്കുന്നത്. ഇവിടെ പഠിക്കണമെങ്കില്‍ 300 രൂപ മുതല്‍ 500 രൂപ വരെ മാസ ഫീസും പുസ്തകങ്ങള്‍ക്കും, പരീക്ഷ ഫീസിനുമായി ആയിരക്കണക്കിന് രൂപയും നല്‍കണം. ഓട്ടോ റിക്ഷയിലും, ബസിലും വരാന്‍ 300 ഉം 500 ഉം വേറെയും വേണം. കൂടാതെ വാര്‍ഷിക ആഘോഷങ്ങള്‍ക്ക് ഇതിനുപുറമെ നല്ലൊരു തുക ഇംഗ്ലീഷ് സ്‌കൂള്‍ അധികൃതര്‍ ഈടാക്കും.
വലിയ വിദ്യാഭ്യാസമില്ലാത്ത ആളുകളാണ് ഒട്ടുമിക്ക ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലും പഠിപ്പിക്കുന്നത്. ചില സ്‌കൂളുകളില്‍ പഠിപ്പിക്കാന്‍ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ വേണമെന്ന നിര്‍ബന്ധമുണ്ട്. ഇവിടെ കുട്ടികള്‍ക്ക് സീറ്റ് തരപ്പെടണമെങ്കില്‍ ഒരുവര്‍ഷം മുമ്പേ ബുക്ക് ചെയ്യണം. പല സംഘടനകള്‍ക്കും, സമുദായങ്ങള്‍ക്കും ഇന്ന് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളുണ്ട്. ജാതീയമായും, മതപരമായുമുള്ള സ്‌കൂളുകളില്‍ തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരെ സ്വാധീനിച്ചാണ് കുട്ടികളെ സ്‌കൂളുകളിലേക്കെത്തിക്കുന്നത്. 3000 രൂപയില്‍ കുറഞ്ഞ പ്രതിമാസ ശമ്പളമാണ് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ പല അധ്യാപകര്‍ക്കും നല്‍കിവരുന്നത്. അധ്യാപകര്‍ ഇത്രയും കുറഞ്ഞതുകയ്ക്ക് ക്ലാസെടുക്കാന്‍ തയ്യാറാകാത്തതിനാല്‍ മിക്ക ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലും അധ്യാപികമാരാണ് ക്ലാസെടുത്തു വരുന്നത്.
മിക്ക സര്‍ക്കാര്‍ സ്‌കൂളുകളിലും കഴിഞ്ഞ വര്‍ഷം മുതല്‍ വിജയ ശതമാനവും ഒപ്പം അഡ്മിഷനും നല്ലതോതില്‍ കൂടി വരുന്നുണ്ട്. ഇതിന് പ്രധാനകാരണം ഉയര്‍ന്ന വിദ്യഭ്യാസ യോഗ്യതയും പഠന പരിചയവുമുള്ള അധ്യാപകര്‍ ക്ലാസുകളില്‍ ആത്മാര്‍ത്ഥത കാട്ടിയതുകൊണ്ടാണ്. സ്‌കൂള്‍ സമയങ്ങളിലും അല്ലാത്ത നേരങ്ങളിലും പഠനനിലവാരമില്ലാത്ത കുട്ടികളെ പ്രത്യേകം കണ്ടെത്തി അവര്‍ക്ക് ചിട്ടയായ പരിശീലനം നല്‍കിവരുന്നുണ്ട്. ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ ഇംഗ്ലീഷിന് പ്രധാന്യം നല്‍കുകയും അതോടൊപ്പം തന്നെ ഹോംവര്‍ക്കുകള്‍ നല്‍കുകയും ചെയ്യുന്നത് രക്ഷിതാക്കള്‍ക്ക് ആത്മവിശ്വാസം നല്‍കിയിരുന്നു. ഇതേ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കാനാണ് അധ്യാപകര്‍ക്ക് ബി.ആര്‍.സി മുഖാന്തിരം നല്‍കുന്ന പരിശീലന ക്ലാസുകളില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇംഗ്ലീഷ് ഭാഷയ്ക്ക് അമിതപ്രാധാന്യം നല്‍കിയില്ലെങ്കില്‍ കുട്ടികളുടെ ഗണ്യമായ കുറവ് സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ജില്ലയിലെ സ്‌കൂളുകളില്‍ ഓരോ വര്‍ഷവും മുപ്പതോളം അധ്യാപകര്‍ കുട്ടികളില്ലാത്തതുകാരണം സര്‍പ്ലസ് ആകുന്നുണ്ട്. നേരത്തെ ഇവരെ മറ്റു പല സ്‌കൂളുകളിലേക്കും മാറ്റി നിയമിച്ചിരുന്നു. എന്നാല്‍ പുതുതായി ബിരുദവും ബിരുദാനന്തരബിരുദവും, ബിഎഡും, ടി.ടി.സിയും മറ്റു കോഴ്‌സുകളും
പഠിച്ചിറങ്ങുന്നവര്‍ക്ക് തൊഴില്‍ സാധ്യത കുറഞ്ഞു വരികയാണ്. ഉള്ളവരെ നിലനിര്‍ത്താന്‍ പോലും പാടുപെടുമ്പോള്‍ ഇത്തരം കോഴ്‌സുകള്‍ പഠിച്ചിട്ടെന്തുകാര്യം. ഇപ്പോള്‍ സര്‍പ്ലസ് ആകുന്ന അധ്യാപകരെ അതാത് സ്‌കൂളുകളില്‍ തന്നെ നിലനിര്‍ത്തണമെന്നും അവരുടെ ഒഴിവുകള്‍ പുതുതായി നികത്തേണ്ടതില്ലെന്നുമാണ് സ്‌പെഷ്യല്‍ ഓര്‍ഡറിലൂടെ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. എന്തുതന്നെ ആയാലും സര്‍ക്കാര്‍ സ്‌കൂളുകളില്‍ മെച്ചപ്പെട്ട ഇംഗ്ലീഷ് വിദ്യാഭ്യാസം ശക്തമാക്കിയാല്‍ ഒരു കുട്ടിയും അണ്‍എയ്ഡഡ് സ്‌കൂളുകളിലേക്ക് പോകില്ലെന്ന തീരുമാനം വരും വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ സ്‌കൂളുകളുടെ ഇന്നത്തെ നില മെച്ചപ്പെടുത്താന്‍ കാരണമായേക്കും. ഇതിന് അധ്യാപകരും രക്ഷിതാക്കളും ശക്തമായി മുന്നോട്ടുവന്നില്ലെങ്കില്‍ ഈ നില തുടര്‍ന്നുകൊണ്ടേയിരിക്കും. അടച്ചുപൂട്ടിയ സ്‌കൂളുകളില്‍ മറ്റു വ്യാപര സ്ഥാപനങ്ങള്‍ വരുന്ന സാഹചര്യം തള്ളികളയേണ്ടത് അവിടെ പഠിപ്പിക്കുന്ന ഓരോ അധ്യാപകരുടേയും ചുമതലയാണ്.
-ആതിര.എം

No comments:
Post a Comment