തിരുവനന്തപുരം: ജാതിയും മതവും രേഖപ്പെടുത്താന്‍ ആഗ്രഹമില്ലാത്തവര്‍ക്കായി എസ്‌എസ്‌എല്‍സി സര്‍ട്ടിഫിക്കറ്റില്‍ പ്രത്യേകം കോളം ഏര്‍പ്പെടുത്താന്‍ കരിക്കുലം കമ്മിറ്റി തീരുമാനിച്ചു. ഈ അധ്യയന വര്‍ഷം മുതല്‍ ഇതു നടപ്പാക്കും. ഇപ്പോള്‍ നിലവിലുള്ള സര്‍ട്ടിഫിക്കറ്റില്‍ മതം രേഖപ്പെടുത്താനുള്ള കോളം മാത്രമേയുള്ളൂ.
മുസ്‌ലിം ലീഗിന്റെ അധ്യാപക സംഘടനാനേതാവായ സി.പി. ചെറിയ മുഹമ്മദ് ഈ തീരുമാനത്തെ ചോദ്യം ചെയ്‌തെങ്കിലും ഭൂരിപക്ഷ തീരുമാനപ്രകാരം ഇത് അംഗീകരിക്കുകയായിരുന്നു. സമൂഹത്തിലെ വിവിധ തലങ്ങളില്‍നിന്നുള്ളവരുടെ ആവശ്യം പരിഗണിച്ചാണ് ഇങ്ങനെ തീരുമാനമെടുക്കുന്നതെന്നു കരിക്കുലം കമ്മിറ്റിയില്‍ അധ്യക്ഷതവഹിച്ച വിദ്യാഭ്യാസമന്ത്രി എം.എ. ബേബി അറിയിച്ചു.മതം വേണമെന്നുള്ള ആവശ്യത്തിനൊപ്പം അതു വേണ്‌ട എന്നുള്ളവരുടെ ആവശ്യവും പരിഗണിക്കണമെന്നു മന്ത്രി വിശദീകരിച്ചു. സെറ്റ് പരീക്ഷയിലുണ്‌ടായ കൂട്ടത്തോല്‍വിയെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡോ. ആര്‍.വി.ജി. മേനോന്‍ അധ്യക്ഷനായ രണ്‌ടംഗ കമ്മിറ്റിയെ നിയോഗിച്ചു.
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ ബോധനമാധ്യമം എന്തായിരിക്കണമെന്നും ഭാഷാ പഠനത്തിന് വേണ്‌ടത്ര പ്രാധാന്യം ലഭിക്കുന്നുണേ്‌ടായെന്നു പരിശോധിക്കാന്‍ മറ്റൊരു കമ്മിറ്റിയെയും നിയോഗിച്ചു. ഹയര്‍ സെക്കന്‍ഡറി അധ്യാപകരാകാന്‍ അപേക്ഷിക്കാനുള്ള പരമാവധി പ്രായം 43 വയസ് ആക്കുന്നതു സംബ ന്ധിച്ച് പഠനം നടത്താനും ഉപസ മിതിയെ നിയോഗിച്ചു. പത്താം ക്ലാസിലെ ഇംഗ്ലീഷ്, മലയാളം പാഠപുസ്‌തകങ്ങള്‍ കമ്മിറ്റി അംഗീകരിച്ചു.
മലയാളം പാഠപുസ്‌തകത്തില്‍ നിന്നു നേരത്തെ സബ്‌കമ്മിറ്റി അംഗീകരിച്ച രണ്‌ടുപാഠഭാഗങ്ങള്‍ ഒഴിവാക്കി. ഇംഗ്ലീഷ് പാഠപുസ്‌തകത്തില്‍ സിനിമയെക്കുറിച്ചുള്ള പാഠഭാഗങ്ങള്‍ കൂടുതലുണെ്‌ടന്ന പരാതി ഉയര്‍ന്നെങ്കിലും അത് കരിക്കുലം കമ്മിറ്റി അംഗീകരിച്ചില്ല.
വിദ്യാഭ്യാസമന്ത്രിക്കു പുറമെ പൊതുവിദ്യാഭ്യാസ സെക്രട്ടറി ജെയിംസ് വര്‍ഗീസ്, ഡയറക്‌ടര്‍ മുഹമ്മദ് ഹനീഷ്, എസ്‌സിഇആര്‍ടി ഡയറക്‌ടര്‍ ഡോ. എം.എ. ഖാദര്‍, ഹയര്‍ സെക്കന്‍ഡറി ഡയറക്‌ടര്‍ ഡോ. സുനന്ദകുമാരി, കമ്മിറ്റിയംഗങ്ങളായ പി. ഗോവിന്ദപ്പിള്ള, ആര്‍.വി.ജി. മേനോന്‍, എം.ആര്‍. രാഘവ വാര്യര്‍, സി.പി. നാരായണന്‍, അധ്യാപക സംഘടനാ നേതാക്കളായ സി.പി. ചെറിയ മുഹമ്മദ്, എന്‍. ശ്രീകുമാര്‍, ചുനക്കര ഹനീഫ തുടങ്ങിയവരും പങ്കെടുത്തു.
No comments:
Post a Comment